വേരുറച്ചു പോയോരോ ആചാരങ്ങളും
ശാസ്‌ത്രമെന്നാകിലും
ജീവനാധാരമായ പ്രാണവായു പോലും
ആയുധമാകിലും.
വീണുപോയൊരോ ജീവനും
അർഥശൂന്യമാകിലും,
വിധിയുടെ വിളയാട്ട ഭൂമിയിൽ
നേരിന്റെ നിഴൽ പോലും വിട്ടകലവേ
എനിക്ക് കാതോർക്കാൻ
ചില സത്യങ്ങൾ മാറ്റിവച്ചുതന്ന
ഇന്നലെകളുടെ വെയിലൂടെ നടന്നു നീങ്ങിയ
കുറെ മനുഷ്യർക്കു മാത്രം നന്ദി.
കാപട്യം ഒരു കലയായി കാണുകിൽ
സഹോദരങ്ങൾ ജന്മശത്രുക്കളാകുകിൽ
എതിരെ വരുന്ന എന്തിനെയും നിഗ്രഹിക്കാൻ
എളുപ്പം സ്വയം അനുവദിച്ചിടാമല്ലോ ?