Wednesday, August 16, 2017

എന്റെ ചുറ്റും

എന്റെ ചുറ്റും എരിയുന്നൊരു ലോകവും
അതിൽ പെട്ടുഴലുന്ന കുറെ മനുഷ്യരും
ബന്ധുവും ശത്രുവും ആരെന്നും എവിടെന്നും
ഗ്രഹിച്ചെടുക്കാൻ  അകക്കണ്ണു കൈവിട്ടു പോയവർ .

വന്ന വീഥിയിൽ നഷ്ടപെട്ടതെന്തോ
തിരികെപ്പിടിക്കാൻ ചിലർ.
ദൂരെ ഒരു വെട്ടം കണ്ടു
അങ്ങോട്ടോടി അടുക്കാൻ ചിലർ.

നിത്യവും വിളക്കുവെച്ചു ആശിച്ചതൊക്കെയും
തീരാത്ത നോവായി ഇടനെഞ്ചിൽ ഏറിയപ്പോൾ
പറക്കാൻ ഒരുക്കിയ ചിറകുകൾ രണ്ടായി വെട്ടി
അലറുന്ന തിരമാലക്കവർ  എറിഞ്ഞു കൊടുത്തവർ .

അറിഞ്ഞുമറിയാതെയും ചെയ്ത തെറ്റുകൾ
കൂട്ടിക്കിഴിച്ചും കുറച്ചും ഗുണിച്ചും
 ഫലമത്തിന്റെ താൻ അനുഭവിക്കുനെന്നു
ശങ്കിച്ചവർ ഒടുക്കം വിധിയെ പഴിചാരി.


1 comment: