വിണ്ണിൻ മേലെ ഉയരുന്ന മേഘപടലമായ്
ഒരമ്മതൻ നൊമ്പരം .
എടുത്തു വളർത്തിയ കരംകൊണ്ടു തന്നെ
അന്ത്യ കര്മങ്ങങ്ങളും ചെയ്തോരച്ചന്റെ വിങ്ങലും.
ചുറ്റും തളം കെട്ടി നിൽക്കുന്നു
ആ മാതാവിൻറെ താരാട്ടുപാട്ടിന് ഈണം.
വീഴാതെ തങ്ങി നിൽക്കുന്നു
അവളുടെ കണ്ണിലെ കണ്ണീർ പുഷ്പ്പങ്ങൾ.
വെള്ള പൂശിയ രാഷ്ട്രീയ നേതാവിനും
ചുറ്റും നിരക്കും പടയാളികൾക്കും
അവരുടെ ആശ്വാസവാകുകൾക്കും
അവളുടെ നെഞ്ചിലെ തീയണക്കാൻ ആയില്ല.
നേരിന്റെ വഴിയേ പതിയെ ചലിക്കവേ
നെഞ്ചകം രണ്ടായി കീറി മുറിക്കവേ
നീറുന്നൊരോർമ്മയായ് മാറിയ ഉണ്ണിക്കു കൂട്ടായ്
അവരും പതിയെ യാത്രയായ്.
ഒരമ്മതൻ നൊമ്പരം .
എടുത്തു വളർത്തിയ കരംകൊണ്ടു തന്നെ
അന്ത്യ കര്മങ്ങങ്ങളും ചെയ്തോരച്ചന്റെ വിങ്ങലും.
ചുറ്റും തളം കെട്ടി നിൽക്കുന്നു
ആ മാതാവിൻറെ താരാട്ടുപാട്ടിന് ഈണം.
വീഴാതെ തങ്ങി നിൽക്കുന്നു
അവളുടെ കണ്ണിലെ കണ്ണീർ പുഷ്പ്പങ്ങൾ.
വെള്ള പൂശിയ രാഷ്ട്രീയ നേതാവിനും
ചുറ്റും നിരക്കും പടയാളികൾക്കും
അവരുടെ ആശ്വാസവാകുകൾക്കും
അവളുടെ നെഞ്ചിലെ തീയണക്കാൻ ആയില്ല.
നേരിന്റെ വഴിയേ പതിയെ ചലിക്കവേ
നെഞ്ചകം രണ്ടായി കീറി മുറിക്കവേ
നീറുന്നൊരോർമ്മയായ് മാറിയ ഉണ്ണിക്കു കൂട്ടായ്
അവരും പതിയെ യാത്രയായ്.
No comments:
Post a Comment